സോഷ്യല്‍ മീഡിയയിയൂടെ ആയിരുന്നു മഞ്ജു വാര്യര്‍ പ്രതികരിച്ചത്. 'തലമുറകളെ പ്രചോദിപ്പിക്കുന്നത് വളരെയധികം നന്ദി രജനി സര്‍. എപ്പോഴും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. വേട്ടയ്യനില്‍ അതിയന്റെ താര ആയത് എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു', എന്നാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഒപ്പം വേട്ടയ്യന്‍ സെറ്റില്‍ നിന്നും രജനികാന്തിനൊപ്പമുള്ള ഫോട്ടോകളും മഞ്ജു വാര്യര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ സ്‌ക്രീന്‍ സ്‌പേസ് കുറവാണെങ്കിലും പ്രധാന്യമുള്ള റോളില്‍ ആയിരുന്നു മഞ്ജു എത്തിയത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. |