Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു
Text By: Reporter, ukmalayalampathram
അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിര്‍ത്താതെ പോയ കേസിലാണ് നടപടി. നടന്റെ ലൈസന്‍സ് ഒരു മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. എറണാകുളം ആര്‍ടിഒയാണ് നടപടി എടുത്തത്. മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശീലന ക്ലാസിലും പങ്കെടുക്കാന്‍ ശ്രീനാഥ് ഭാസിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബൈക്ക് യാത്രികനെ ഇടിച്ചതിന് ശേഷം വാഹനം നിര്‍ത്താതെ പോയതില്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു. സെന്‍ട്രല്‍ പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം ആയിരുന്നു സംഭവം. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് താരത്തിന്റെ കാര്‍ ഇടിച്ചത്. ബൈക്കിലിടിച്ചത് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോഴെന്നാണ് മൊഴി. ബൈക്ക് യാത്രികന് പരുക്കേറ്റ കാര്യം അറിഞ്ഞില്ലെന്നും മൊഴിയില്‍ പറയുന്നു. സംഭവം നടന്ന സമയത്ത് കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window