Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എഡിഎം നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി ഒക്ടോബര്‍ 29ന്
Text By: Reporter, ukmalayalampathram
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ 29ന് കോടതി വിധി പറയും. വാദം പൂര്‍ത്തിയായ ശേഷമാണ് കോടതി വിധി പറയാന്‍ മാറ്റിയിരിക്കുന്നത്. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരി?ഗണിക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ പൊലീസ് കേസെടുത്തിരുന്നത്.

നവീന്‍ ബാബുവിനെ അപമാനിക്കുക ആയിരുന്നില്ല ദിവ്യയുടെ ഉദ്ദേശമെന്നും ഈ പരാമര്‍ശം വഴി അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് ലക്ഷ്യമിട്ടതെന്നുമാണ് കോടതിയില്‍ ദിവ്യയുടെ അഭിഭാഷകനായ കെ വിശ്വന്‍ വാദിച്ചത്. സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ഒരു ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കുന്നയാളാണെന്നും 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകയാണെന്നും കോടതിയില്‍ അഭിഭാഷകന്‍ വാദിച്ചു. നീണ്ട വാദങ്ങള്‍ക്ക് ശേഷമാണ് കോടതി ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റിയത്.
 
Other News in this category

 
 




 
Close Window