ഷൊര്‍ണ്ണൂര്‍ കാരക്കാട് മുല്ലക്കല്‍ സന്തോഷ് ആണ് മരിച്ചത്. 34 വയസായിരുന്നു. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെ കിടപ്പുമുറിയില്‍ വന്ന് കിടന്നതാണ്. ഉച്ചയായിട്ടും വാതില്‍ തുറക്കാത്തത് കണ്ട് അമ്മ അയല്‍വാസിയുടെ സഹായത്താല്‍ വാതില്‍ തള്ളി തുറക്കുകയായിരുന്നു. ഒറ്റപ്പാലം താലൂക്കില്‍ തഹസില്‍ദാരുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സന്തോഷ്. |