Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തൃശൂര്‍ പൂരം കലക്കാന്‍ ശ്രമം ഉണ്ടായെന്നും സിബിഐ അന്വേഷണം വേണമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
Text By: Reporter, ukmalayalampathram
'ഞാന്‍ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ്. ആംബുലന്‍സിലല്ല പോയത്. ബിജെപി ജില്ലാ അധ്യക്ഷന്റെ വാഹനത്തിലാണ് താന്‍ പോയത്. ഇനിയും പൂരം നടത്തി കാണിച്ചുതരാം' - കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചേലക്കരയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേലക്കരയിലൂടെ കേരളം എടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂര്‍ പൂരം കലക്കലില്‍ ഇപ്പോഴത്തെ അന്വേഷണം ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. സിനിമയില്‍ നിന്ന് ഇറങ്ങാന്‍ തനിക്ക് സൗകര്യമില്ല. സിനിമ തന്റെ ചോരയും മാംസവും മജ്ജയും നീരുമാണ്. ദുഷിച്ച രാഷ്ട്രീയത്തിന്റെ ചോര എന്റെ കുടുംബത്തില്‍ ഇല്ല. ചോര കൊടിയേന്തിയവരുടെ ചോര രാഷ്ട്രീയം എത്ര പേരെ കൊന്നുവെന്നും നവീന്‍ ബാബു വിഷയം ഉയര്‍ത്തി അദ്ദേഹം ചോദിച്ചു. മൂന്നാം മോദി സര്‍ക്കാര്‍ വന്ന ശേഷം ഒരുത്തനെങ്കിലും മണിപ്പൂരിനെ കുറിച്ച് മിണ്ടുന്നുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു.
 
Other News in this category

 
 




 
Close Window