ചിത്രകലാരംഗത്തും, സാഹിത്യ രംഗത്തും ഏറെക്കാലമായി പ്രവര്‍ത്തിച്ചു പോരുന്ന ദിനേശ് പൂച്ചക്കാടാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. കാഞ്ഞങ്ങാട് ഫിലിംസിന്റെ ബാനറില്‍ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഏറെ സാമൂഹിക പ്രതിബദ്ധത നിറഞ്ഞ ഒരു സിനിമ കൂടിയാണ്.
പൊതുനിരത്തുകളെ വീടാക്കി അന്തിയുറങ്ങുകയും ജീവിക്കുകയും ചെയ്യുന്ന, പെറുക്കികള്‍ എന്നു സമൂഹത്തില്‍ വിളിക്കപ്പെടുന്ന, നാടോടികളുടെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. അങ്ങനെ ഒരു സ്ഥലത്ത്
നാടോടികളായി ജീവിക്കുന്ന രണ്ടു കുടുംബങ്ങളിലെ അംഗങ്ങളാണ് രാമനും കദീജയും. പ്രത്യേകിച്ച് ജീവിത ലക്ഷ്യങ്ങളൊന്നുമില്ലാതെ അന്നന്നത്തെ
അന്നം തേടുന്നവര്‍. രാമനും കദീജയും സ്വാഭാവികമായി പ്രണയബദ്ധരാകുന്നു.
പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കി ചിത്രീകരിക്കുന്ന ചിത്രത്തില്‍ ഡോ. ഹരിശങ്കറും, അപര്‍ണയുമാണ് കേന്ദ്രകഥാപാത്രങ്ങളായ രാമനേയും കദീജയേയും അവതരിപ്പിച്ചിരിക്കുന്നത്.
പ്രശാന്ത് കുമാര്‍, മോഹന്‍ ചന്ദ്രന്‍, ഹരി ടി.എന്‍., ഊര്‍മ്മിളാ വൈശാഖ്, ഓമന, പ്രേമലത, സുരേന്ദ്രന്‍ പൂക്കാനം, മല്ലക്കര രാമചന്ദ്രന്‍, സതീഷ് കാനായി, ടി.കെ. നാരായണന്‍, ഡി .വൈ.എസ്.പി. ഉത്തംദാസ്, (മേല്‍പ്പറമ്പ്) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കു പുറമേ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും നൂറ്റിയമ്പതോളം കലാകാരന്മാരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. |