Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് ശുചീകരണ തൊഴിലാളികള്‍ മരിച്ചു
Text By: Reporter, ukmalayalampathram
കേരള എക്സ്പ്രസ് തട്ടിയാണ് റെയില്‍വേ ശുചീകരണ തൊഴിലാളികള്‍ മരിച്ചത്. തമിഴ്നാട് സ്വദേശികളായ റാണി, വള്ളി, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. കരാര്‍ തൊഴിലാളികളാണ് മരിച്ചത്. ഷൊര്‍ണൂരിനും ചെറുതുരുത്തിക്കുമിടയിലാണ് അപകടമുണ്ടായത്.

ട്രാക്ക് വൃത്തിയാക്കുന്നതിനിടെ പൊടുന്നനെ ട്രെയിന്‍ എത്തുകയായിരുന്നു. സാധാരണരീതിയില്‍ ട്രെയിന്‍ എത്തുമ്പോള്‍ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. എന്താണ് സംഭവിച്ചതെന്ന് റെയില്‍വേ അധികൃതര്‍ പരിശോധിച്ചുവരികയാണ്. മൂന്ന് തൊഴിലാളികള്‍ തല്‍ക്ഷണം ട്രെയിന്‍ തട്ടി മരിക്കുകയും ഒരാള്‍ രക്ഷപ്പെടാന്‍ വേണ്ടി താഴേക്ക് ചാടിയപ്പോള്‍ പുഴയില്‍ വീണ് മരിക്കുകയുമായിരുന്നു.
 
Other News in this category

 
 




 
Close Window