എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ മൃതദേഹം തുണിക്കച്ചയില്‍ പൊതിഞ്ഞു സംസ്‌കരിക്കുന്ന രീതി നിലവില്‍വന്നു. ശവപ്പെട്ടി ഒഴിവാക്കി സംസ്‌കാരം നടത്താനാണ് തീരുമാനം. പ്ലാസ്റ്റിക് ആവരണങ്ങളും അഴുകാത്ത വസ്ത്രങ്ങളുമുള്ള ശവപ്പെട്ടിയില്‍ അടക്കുന്ന മൃതദേഹങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും മണ്ണിനോട് ചേരാത്ത സാഹചര്യത്തിലാണ് തീരുമാനം.
പുതിയ രീതിപ്രകാരം മൃതദേഹം എത്തിക്കുന്നതിന് രണ്ടു സ്റ്റീല്‍പ്പെട്ടികള്‍ തയാറാക്കിയിട്ടുണ്ട്. വീട്ടിലെയും പള്ളിയിലെയും സെമിത്തേരിയിലെയും പ്രാര്‍ത്ഥനകള്‍ക്കുശേഷം മൃതദേഹം തുണിയില്‍ പൊതിഞ്ഞ് സംസ്‌കരിക്കും. സ്റ്റീല്‍പ്പെട്ടി തിരികെയെടുക്കും. ഇടവക ജനങ്ങളുടെ ഐക്യകണ്‌ഠ്യേനയുള്ള തീരുമാനപ്രകാരമാണ് തുണിക്കച്ചയില്‍ അടക്കുന്നതിന് തുടക്കംകുറിച്ചിരിക്കുന്നതെന്ന് വികാരി ഡോ. പീറ്റര്‍ കണ്ണമ്പുഴ അറിയിച്ചു. |