പിഎം വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായമാകുന്നതാണ് പദ്ധതി. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമോ ഈടോ ഇല്ലാതെ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി.
എന്‍ഐആര്‍എഫ് റാങ്കിങില്‍ ആദ്യ 100 സ്ഥാനങ്ങളിലുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളിലും ഉള്‍പ്പെട്ട രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവയില്‍പെടും. എല്ലാ ഉന്ന വിദ്യാഭ്യാസ - സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും 101 മുതല്‍ 200 വരെ സ്ഥാനങ്ങളിലെ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ മേല്‍നോട്ടം വഹിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിനും ഈ വായ്പ ലഭിക്കും.