Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് ജാമ്യം
Text By: Reporter, ukmalayalampathram
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്.

അറസ്റ്റിലായി 11ാം ദിവസമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നത്. ഒറ്റവാക്കില്‍ ആണ് വിധിപ്രസ്താവിച്ചത്. കണ്ണൂര്‍ വള്ളിക്കുന്ന് വനിത ജയിലിലാണ് ദിവ്യയുള്ളത്. ഇന്ന് പുറത്തിറങ്ങുമെന്നാണ് സൂചന.

അതേസമയം എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെത്തുടര്‍ന്നുള്ള കേസില്‍ ജയിലിലുള്ള പി പി ദിവ്യക്കെതിരെ സിപിഎം നടപടിക്ക്. ദിവ്യയെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം. ദിവ്യ വരുത്തിയത് ഗുരുതരമായ വീഴ്ചയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്യാന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ തീരുമാനം നടപ്പിലാക്കും.
 
Other News in this category

 
 




 
Close Window