Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഡെപ്യുട്ടി തഹസില്‍ദാറെ ഭീഷണിപ്പടുത്തി പത്ത് ലക്ഷം രൂപ തട്ടിയെടുത്തു: പോക്‌സോ കേസില്‍പ്പെടുത്തുമെന്നു ഭീഷണിയില്‍ തട്ടിപ്പ്
Text By: Reporter, ukmalayalampathram
തിരൂര്‍ ഡെപ്യുട്ടി തഹസില്‍ദാറെ കാണാതായ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. തഹസില്‍ദാറെ കേസില്‍ പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങിയ രണ്ടുപേരെ പൊലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷത്തിലാണ് നാടുവിട്ടതെന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ പൊലീസിനോട് പറഞ്ഞു.

രണ്ടത്താണി സ്വദേശികളായ ഫൈസല്‍ (43), വെട്ടിച്ചിറ സ്വദേശി അജ്മല്‍ (37) എന്നിവര്‍ ആണ് അറസ്റ്റിലായത്. രണ്ടത്താണി സ്വദേശിയായ ഷഫീഖ് (35) ആണ് കസ്റ്റഡിയില്‍ ഉള്ളത്.
ഡെപ്യുട്ടി തഹസില്‍ദാറെ ഭീഷണിപ്പടുത്തി പത്ത് ലക്ഷം രൂപ പ്രതികള്‍ തട്ടി എടുത്തു. പോക്‌സോ കേസില്‍പെടുത്തി കുടുംബം നശിപ്പിക്കുമെന്നായിരുന്നു ഭീഷണി. മൂന്നുതവണയായിട്ടാണ് പ്രതികള്‍ പണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഡെപ്യൂട്ടി തഹസില്‍ദാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

പ്രതികള്‍ ഡെപ്യൂട്ടി തഹസില്‍ദാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ക്കെതിരെ ഇതുവരെ ആരുടെയും ഭാഗത്തുനിന്നും പരാതി ലഭിച്ചിട്ടില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ചാലിബ് കര്‍ണാടകയിലേക്ക് നാടുവിട്ടത്. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതിപ്പെടുകയും വെള്ളിയാഴ്ച രാത്രിയോടെ ചാലിബ് വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു.
 
Other News in this category

 
 




 
Close Window