Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വയനാട്ടില്‍ പോളിങ് കുറഞ്ഞു: ചേലക്കരയില്‍ മികച്ച വോട്ടിങ്: 20ാം തീയതിയാണ് പാലക്കാട് തിരഞ്ഞെടുപ്പ്
Text By: Reporter, ukmalayalampathram
വയനാട് ലോക്‌സഭ മണ്ഡലത്തിലെയും ചേലക്കര നിയമസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞു. സമയം അവസാനിച്ചു. രാത്രി 7:45 വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 64.71 ശതമാനമാണ് പോളിങ് വയനാട്ടിലെ പോളിങ്. ചേലക്കരയില്‍ വൈകിട്ട് 7.40 വരെയുള്ള കണക്ക് പ്രകാരം 72.77 ശതമാനമാണ് പോളിങ്.വയനാട്ടില്‍ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ചേലക്കരയില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്.
ചേലക്കരയിലെ ബൂത്തുകളില്‍ പലയിടത്തും പോളിങ് സമയം കഴിഞ്ഞശേഷവും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണുള്ളത്. ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കിയിട്ടുണ്ട്. സമയം കഴിഞ്ഞുവന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടാകില്ല.
വയനാട്ടില്‍ രാവിലെ മുതലുണ്ടായിരുന്ന പോളിങിലെ കുറവ് വൈകിട്ടും തുടര്‍ന്നു. പോളിങ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളില്‍ കാര്യമായ തിരക്കുണ്ടായിരുന്നില്ല. ചേലക്കരയിലെ പോളിങ് ശതമാനത്തില്‍ റെക്കോഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം വലിയ രീതിയില്‍ ഉയര്‍ന്നു.(
 
Other News in this category

 
 




 
Close Window