|
'ഞാന്‍ എന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഡി സി ബുക്സും, മാതൃഭൂമി ബുക്സും പ്രസിദ്ധീകരിക്കാന്‍ താത്പര്യമറിയിച്ചു. മാതൃഭൂമിയുടെ ശശിയും ഞാനുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചു. അങ്ങനെ നില്‍ക്കുയാണ് പ്രസിദ്ധീകരണത്തിന് വേണ്ടിയുള്ള നടപടി ക്രമം' വിവാദത്തെക്കുറിച്ച് ഇ പി ജയരാജന്റെ പ്രതികരണം ഇങ്ങനെ.അതേസമയം, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ 'കട്ടന്‍ ചായയും പരിപ്പുവടയും' എന്ന പേരിലുള്ള പുസ്തകത്തിലെ ഉള്ളടക്കം പുറത്തുവന്നത് ഇടതുപക്ഷത്തെ ഞെട്ടിച്ചിരുന്നു. പിഡിഎഫ് ആയി പ്രചരിച്ച പുസ്തകത്തില്‍ ഗുരുതരമായ തുറന്നുപറച്ചിലുകളാണുള്ളത്. വന്‍ വിവാദം സൃഷ്ടിച്ചതിന് പിന്നാലെ ഇ പി ജയരാജന്റെ ആത്മകഥയുടെ പ്രസാധനം നീട്ടിവച്ചതായി ഡി സി ബുക്‌സ്. ഇത് വലിയ ചര്‍ച്ചയായതിന് പിന്നാലെ ഇത്തരമൊരു ആത്മകഥ എഴുതി പൂര്‍ത്തിയാക്കിയിരുന്നില്ലെന്ന് വ്യക്തമാക്കി ഇ പി ജയരാജന്‍ രംഗത്തെത്തി.
ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡി സി ബുക്‌സിന് വക്കീല്‍ നോട്ടീസ്. താന്‍ അറിയാത്ത കാര്യങ്ങളാണ് പുറത്ത് വന്നത്. ഡി സി ബുക്‌സ് പുറത്തുവിട്ട പോസ്റ്റുകള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നും അദ്ദേഹം പറയുന്നു. |