Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു: പാലക്കാട് യുഡിഎഫ് പ്രചരണത്തില്‍ രാഹുലിനൊപ്പം റോഡ് ഷോ
Text By: Reporter, ukmalayalampathram
കോണ്‍ഗ്രസ് പ്രവേശത്തിന് പിന്നാലെ പാലക്കാട് യുഡിഎഫ് പ്രചരണത്തില്‍ സജീവമായി സന്ദീപ് വാര്യര്‍. പാലക്കാട് നടന്ന യുഡിഎഫ് റോഡ് ഷോയില്‍ പങ്കെടുത്താണ് സന്ദീപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. റോഡ് ഷോയിലേക്ക് എത്തിയ സന്ദീപ് വാര്യരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോളിലേറ്റി സ്വീകരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിനൊപ്പം തുറന്ന വാഹനത്തില്‍ റോഡ് ഷോയുടെ ആദ്യാവസാനം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സന്ദീപ് വാര്യരും ചേര്‍ന്നു. വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുവന്‍ സമയവും സന്ദീപ് പങ്കെടുക്കും.

ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ ഇന്ന് രാവിലെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്ള വേദിയില്‍വെച്ച് കെ സുധാകരന്‍ സന്ദീപ് വാര്യരെ ഷാള്‍ അണിയിച്ച് സ്വീകരിക്കുകയായിരുന്നു. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നാണ് സന്ദീപ് വാര്യര്‍ വ്യക്തമാക്കിയത്.

കോണ്‍ഗ്രസിലെത്തി മണിക്കൂറുകള്‍ക്കകം സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലെ ബയോ തിരുത്തി. കോണ്‍ഗ്രസ് ക്യാംപിലെത്തി അംഗത്വമെടുത്തശേഷവും ഫേസ്ബുക്ക് പേജിലെ ബയോയില്‍ 'ബിജെപി സംസ്ഥാന കമ്മിറ്റി അംഗം' എന്ന് തുടര്‍ന്നതിനെ ബിജെപി പ്രവര്‍ത്തകര്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഇതുമാറ്റി 'കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍' എന്ന് തിരുത്തിയത്. എന്നാല്‍ സന്ദീപിന്റെ മുന്‍കാല പോസ്റ്റുകള്‍ തപ്പിയെടുത്ത് ട്രോള്‍ രൂപത്തില്‍ പ്രചരിപ്പിക്കുകയാണ് ഇടത്, ബിജെപി പ്രവര്‍ത്തകര്‍.
 
Other News in this category

 
 




 
Close Window