മുനമ്പം തര്‍ക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമര സമിതിയുമായുള്ള ചര്‍ച്ച നടത്തി. ഓണ്‍ലൈനായാണ് ചര്‍ച്ച നടത്തിയത്. മുനമ്പത്തെ പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് നല്‍കി. സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൊതുയോഗത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കാമെന്ന് സമരസമിതി മറുപടി നല്‍കി. വഫ്ഖിന്റെ ആസ്തി വിവരപട്ടികയില്‍ നിന്ന് ഒഴിവാക്കും വരെ നിരാഹാര സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം.
ജനങ്ങളുടെ ആശങ്കകള്‍ കോടതിയെ ബോധ്യപ്പെടുത്തുവാന്‍ പരിശ്രമിക്കുമെന്നും കമ്മിഷന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ താമസക്കാരുടെ പൂര്‍ണസഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ റവന്യു മന്ത്രി കെ. രാജന്‍, നിയമമന്ത്രി പി. രാജീവ് , വഖഫ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് എന്നിവരും വൈപ്പിന്‍ എം.എല്‍.എ കെ.എന്‍ ഉണ്ണികൃഷ്ണന്‍, വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍, കോട്ടപുറം ബിഷപ്പ് ആംബ്രോസ് പുത്തന്‍വീട്ടില്‍, മുനമ്പം സമരസമിതി ചെയര്‍മാന്‍ ജോസഫ് സെബാസ്റ്റ്യന്‍, കണ്‍വീനര്‍ ബെന്നി, മുരുകന്‍ (എസ്.എന്‍.ഡി.പി), പി.ജെ ജോസഫ് (പ്രദേശവാസി ) എന്നിവരും പങ്കെടുത്തു. |