SDPIയും ജമാഅത്തെ ഇസ്ലാമിയും വര്‍ഗീയ സംഘടനയാണ്. എസ്ഡിപിഐയോട് കൂട്ടുകൂടാന്‍ മുസ്ലിം ലീഗിന് എങ്ങനെ സാധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
താന്‍ വിമര്‍ശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്. താന്‍ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് സൗത്ത് സിപിഐഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലീഗ് കോണ്‍ഗ്രസിനെ പോലെയാകുന്നു. കോണ്‍ഗ്രസ് നിലപാടിനോട് എതിര്‍പ്പ് വേണം എന്നും ലീഗില്‍ അഭിപ്രായം ഉണ്ടായി. എന്നിട്ടും ലീഗ് എതിര്‍ത്തില്ല. കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു.
സ്വാതന്ത്ര്യ സമരത്തെ തള്ളിപറഞ്ഞ ആര്‍എസ്എസ് നേതാക്കളെ ഇപ്പോള്‍ മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നു. ഒരു ദിവസത്തെ തോന്നല്‍ കൊണ്ട് ഉണ്ടാക്കിയത് അല്ല, ഭരണ ഘടന. അതിനെ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമം. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങള്‍ എല്ലാം പതിയെ ബിജെപി ശക്തി കേന്ദ്രങ്ങള്‍ ആയി മാറുന്നു. |