വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. പൂട്ടിയിട്ട വീട് കുത്തി തുറന്ന് ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണവും മോഷ്ടിച്ചു. അരി മൊത്തവ്യാപാരം നടത്തുന്ന കെ.പി അഷ്‌റഫിന്റെ വീട് കുത്തി തുറന്നാണ് വന്‍ മോഷണം നടത്തിയത്. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷ്ടിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
അഷ്‌റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടില്‍ കവര്‍ച്ച നടന്നത്. യാത്ര കഴിഞ്ഞ ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന വിവരം അറിഞ്ഞത്. അടുക്കള ഭാ?ഗത്തുള്ള ജനലിന്റെ ?ഗ്രില്ല് മുറിച്ചു മാറ്റിയായിരുന്നു മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. |