Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സെക്രട്ടറിയേറ്റില്‍ വീഡിയോ,ഫോട്ടോ ചിത്രീകരണത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി
Text By: Reporter, ukmalayalampathram
സുരക്ഷാ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ആഭ്യന്തര സെക്രട്ടറിയുടെ സര്‍ക്കുലര്‍ ഇറക്കി. സെക്രട്ടറിയേറ്റ് സുരക്ഷ മേഖലയായി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി സനിമ സീരിയല്‍ ചിത്രീകരണമടക്കം നിരോധിക്കുകയും ചെയ്തു. എന്നാല്‍ ഒരു യാത്രയയപ്പ് ചടങ്ങിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് ജീവനക്കാരിയുടെ മകള്‍ ഒരു വ്ളോഗ് ചിത്രീകരിച്ചു. യാത്രയയപ്പ് ലഭിച്ച ജീവനക്കാരിയുടെ മകളായിരുന്നു വീഡിയോ ചിത്രീകരിച്ചത്. ഇത് വലിയ വിവാദമായി.
യാത്രയയപ്പ് ചടങ്ങിനിടെ സെക്രട്ടേറിയറ്റ് ജീവനക്കാരിയുടെ മകള്‍ വ്ളോഗ് ചിത്രീകരിച്ചുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് പുതിയ സര്‍ക്കുലര്‍. ആഘോഷ വേളകളിലും ചിത്രീകരണം പാടില്ല. സുരക്ഷ നിര്‍ദ്ദേശം ലംഘിക്കരുത്. ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും.
 
Other News in this category

 
 




 
Close Window