മലയാളികളുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ജീവന്‍ കവര്‍ന്ന അപകടത്തില്‍ കാറോടിച്ചിരുന്ന അര്‍ജുന്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റില്‍. ഞായറാഴ്ച പെരിന്തല്‍മണ്ണയില്‍ സ്വര്‍ണാഭരണങ്ങളുമായി വീട്ടിലേക്കുപോവുകയായിരുന്ന ജ്വല്ലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണംകവര്‍ന്ന കേസില്‍ ആസൂത്രകനടക്കം ഒമ്പതുപേരാണ് അറസ്റ്റിലായത്. ഇതിലൊരാള്‍ ബാലഭാസ്‌കറിന്റെ ഡ്രൈവറായ തൃശൂര്‍ പാട്ടുരായ്ക്കല്‍ പറക്കോട്ടില്‍ ലൈനില്‍ കുറിയേടത്തു മന അര്‍ജുന്‍ (28)ആണ്.
തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് ബാലഭാസ്‌കറിന്റെ ജീവനെടുത്ത വാഹനാപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് ലോബിയുണ്ടെന്ന ആരോപണം ശക്തമായിരുന്നു. ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി തന്നെ ഇത്തരമൊരു ആരോപണം ഉയര്‍ത്തിയിരുന്നു. പൊലീസിന് പിന്നാലെ സിബിഐ അന്വേഷിച്ചപ്പോഴും ഇത്തരമൊരു ബന്ധം കണ്ടെത്താനായില്ല. എന്നാല്‍ അന്ന് ആരോപണ വിധേയനായ അര്‍ജുന്‍ ഇപ്പോള്‍ മറ്റൊരു സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലാകുമ്പോള്‍ പഴയ ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. |