Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഉത്തരാഖണ്ഡില്‍ മലയാളി യുവാവിനെ കാണാതെയായി; ഋഷികേശില്‍ റിവര്‍ റാഫ്റ്റിംഗിനിടെയാണ് യുവാവിനെ കാണാതെയായത്
Text By: Reporter, ukmalayalampathram
ഡല്‍ഹി മലയാളി ആകാശിനെയാണ് കാണാതെയായത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്രയ്ക്കായി പോയപ്പോഴാണ് സംഭവം. ആകാശ് തൃശൂര്‍ സ്വദേശിയാണ്. ഇന്ന് രാവിലെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമല്ലെന്ന് ആരോപണം ഉയരുന്നുണ്ട്. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹിയിലെ സാംസ്‌കാരിക സംഘടന ജനസംസ്‌കൃതി മുഖ്യമന്ത്രിക്ക് കത്തയച്ചു.

പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. എന്നാല്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച് കുറച്ചുകൂടി ഊര്‍ജിതമായി കൂടുതല്‍ സംവിധാനങ്ങള്‍ എത്തിച്ച് തിരച്ചില്‍ നടത്തണമെന്നാണ് ആകാശിന്റെ സഹപ്രവര്‍ത്തകരും ജനസംസ്‌കൃതിയും ആവശ്യപ്പെടുന്നത്.
 
Other News in this category

 
 




 
Close Window