|
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് തമിഴ്‌നാട്ടില്‍ പുതുച്ചേരിയിലാണ് കര തൊട്ടത്. ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കന്‍ തീരദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. തമിഴ്നാട്ടിലെ ഏഴ് തീരദേശ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ടാണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
ചെന്നൈ വിമാനത്താവളം അടച്ചിട്ടു. പുലര്‍ച്ചെ 4 വരെയാണ് വിമാനത്താവളം അടച്ചിടുക. 100 വിമാന സര്‍വീസുകള്‍ റദ്ദാക്കി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കരതൊടുന്ന സാഹചര്യത്തില്‍ വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരം തുടങ്ങിയ മേഖലകളില്‍ ചുഴലിക്കാറ്റ് റെഡ് മെസ്സേജ് പുറപ്പെടുവിച്ചിട്ടുണ്ട്. |