|
കേരളത്തില്‍ പരക്കെ മഴ. ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിലാണു മഴ പെയ്യുന്നതെന്ന് കേന്ദ്ര കലാവസ്ഥ കേന്ദ്രം അറിയിച്ചു. തീരദേശത്ത് ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ പറഞ്ഞു.
അതേസമയം, തമിഴ്നാട്ടിലെ ഏഴ് തീരദേശ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ടാണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
ചെന്നൈ വിമാനത്താവളം അടച്ചിട്ടു. പുലര്‍ച്ചെ 4 വരെയാണ് വിമാനത്താവളം അടച്ചിടുക. 100 വിമാന സര്‍വീസുകള്‍ റദ്ദാക്കി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കരതൊടുന്ന സാഹചര്യത്തില്‍ വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരം തുടങ്ങിയ മേഖലകളില്‍ ചുഴലിക്കാറ്റ് റെഡ് മെസ്സേജ് പുറപ്പെടുവിച്ചിട്ടുണ്ട്. |