Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എറണാകുളം സൗത്ത് റെയില്‍വേ മേല്‍പാലത്തിനു സമീപം ആക്രിക്കടയില്‍ തീപിടിച്ചു
Text By: Reporter, ukmalayalampathram
തീപിടിത്തത്തില്‍ ആക്രിക്കടയിലെ രണ്ടു ഗ്യാസ് സിലണ്ടറുകള്‍ പൊട്ടിത്തെറിച്ചു. ആക്രിക്കടയ്ക്ക് സമീപത്തെ ലോഡ്ജിലെയും വീടുകളിലെയും താമസക്കാരെ ഒഴിപ്പിച്ചു. ആക്രിക്കടയിലുണ്ടായിരുന്ന ആറ് അതിഥിത്തൊഴിലാളികളെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. സമീപത്തെ വീട്ടുകാരെയും ഒഴിപ്പിച്ചു.

പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രിക്കടയില്‍ തീപിടിത്തമുണ്ടായത്. തീ പൂര്‍ണമായും അണച്ചതായി അഗ്‌നിശമന സേന അറിയിച്ചു. രാവിലെ മഴ പെയ്തതും സഹായകമായി. അപകടത്തെ തുടര്‍ന്ന് സൗത്ത് പാലത്തില്‍ ഗതാഗതം ഏറെ നേരം നിരോധിച്ചു. ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടിരുന്നു. പിന്നീട് രണ്ട് മണിക്കൂറിനുശേഷം ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
 
Other News in this category

 
 




 
Close Window