|
ബാഗില്‍ പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ അന്വേഷണസംഘം.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിലാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം എത്തിച്ചെന്നായിരുന്നു ഉയര്‍ന്ന വിവാദം. സിപിഐഎമ്മാണ് പരാതി നല്‍കിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നത്. കെപിഎം ഹോട്ടലില്‍ എത്തിച്ച ട്രോളി ബാഗില്‍ പണമാണെന്ന് പൊലീസിന് തെളിയിക്കാനായില്ല. നീല ട്രോളി ബാഗില്‍ തന്റെ വസ്ത്രങ്ങള്‍ ആയിരുന്നു എന്നാണ് രാഹുല്‍ വ്യക്തമാക്കിയിരുന്നത്. |