Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തമിഴ്‌നാട്ടില്‍ ഉരുള്‍പൊട്ടല്‍; ഏഴു പേരുടെ മൃതദേഹം കണ്ടെത്തി: പുതുച്ചേരിയിലും ചെന്നൈയിലും വെള്ളപ്പൊക്കം
Text By: Reporter, ukmalayalampathram

ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ വന്‍ നാശനഷ്ടം. ചെന്നൈയിലും പുതുച്ചേരിയിലും വിഴുപ്പുരത്തും വെള്ളപ്പൊക്കം. വീടുകള്‍ വെള്ളത്തിലായി. വാഹനങ്ങള്‍ ഒലിച്ചു. തിരുവണ്ണാമലയില്‍ മഹാദീപം തെളിക്കുന്ന മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 5 കുട്ടികളടക്കം 7 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മലയടിവാരത്തുള്ള 4 വീടുകള്‍ ഒറ്റപ്പെട്ട നിലയിലായി. ഈ മേഖലയില്‍ നിന്നുള്ളവരെ ക്യാമ്പുകളിലേക്കു മാറ്റി. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളാണു തിരച്ചിലിനു നേതൃത്വം നല്‍കുന്നത്. ഇതിനിടെ, കൃഷ്ണഗിരിയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന ബസുകള്‍ ഒഴുകിപ്പോയി.


പല ട്രെയിനുകളും വഴിതിരിച്ചു വിട്ടതുമൂലം എട്ടു മണിക്കൂര്‍ വരെ വൈകുന്നുണ്ട്. ചില സര്‍വീസുകള്‍ റദ്ദാക്കി. സംസ്ഥാനത്ത് വിവിധ സംഭവങ്ങളിലായി ഇന്ന് 16 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. പുതുച്ചേരിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 48.4 സെ.മീ മഴയാണ് പെയ്തത്. മഴക്കെടുതിയില്‍ ആറു പേര്‍ മരിച്ചു. ജനവാസകേന്ദ്രങ്ങളില്‍ വെള്ളം കയറി. വൈദ്യുതി തടസ്സപ്പെട്ടത് ജനജീവിതത്തെ ബാധിച്ചു.


ബെംഗളൂരുവില്‍ മൂന്നു ദിവസത്തേക്ക് യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവണ്ണാമലയില്‍ മഹാദീപം തെളിക്കുന്ന മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 5 കുട്ടികളടക്കം 7 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രാജ്കുമാര്‍, മീന, കുട്ടികളായ ഗൗതം, വിനിയ, മഹാ, ദേവിക, വിനോദിനി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒന്നിനു വൈകിട്ടോടെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കല്ലുകളും കൂറ്റന്‍ പാറകളും പതിച്ച് വീടുകളും ഇരുചക്ര വാഹനങ്ങളും വീട്ടുപകരണങ്ങളും ഒലിച്ചുപോയി.

 
Other News in this category

 
 




 
Close Window