Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വിമാനത്താവളത്തിലെ യൂസര്‍ ഫീസ് കുറവു ചെയ്യണം: കേന്ദ്ര വ്യോമയാന മന്ത്രിയോടു ഡോ. ശശി തരൂര്‍ എം പി ആവശ്യപ്പെട്ടു
Text By: Reporter, ukmalayalampathram
തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസര്‍ ഫീസ് കുറവു ചെയ്യണമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിയോടു ഡോ. ശശി തരൂര്‍ എം പി ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

സിവില്‍ ഏവിയേഷന്‍ മന്ത്രി റാംമോഹന്‍ നായിഡുവുമായുള്ള കൂടിക്കാഴ്ച സൗഹൃദപരവും ക്രിയാത്മകവുമായിരുന്നു. ഉന്നയിച്ച് നാല് പ്രധാന പ്രശ്‌നങ്ങളിലും അനുകൂല നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യയുടെ ഭരണത്തിന് കീഴിലുള്ള വിമാനത്താവളങ്ങളില്‍ നിലവിലുള്ളതുപോലെ, സ്വകാര്യ വിമാനത്താവളങ്ങള്‍ക്കും ഒരു എയര്‍പോര്‍ട്ട് ഉപദേശക സമിതി രൂപീകരിക്കണമെന്നും ഡോ. ശശി തരൂര്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

ഇത് പൊതുജന പ്രതിനിധികള്‍, പോലീസ്, കസ്റ്റംസ്, ഇമിഗ്രേഷന്‍, പ്രാദേശിക ഭരണകൂടങ്ങള്‍ എന്നിവയ്ക്കിടയില്‍ വിവിധ വിഷയങ്ങളില്‍ ഏകോപനം ഉണ്ടാക്കുവാന്‍ ഉപകരിക്കും. വിമാനത്താവളങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികള്‍ക്ക് ഉപയോഗപ്രദമായ ഒരു ഫോറം നല്‍കുകയും ചെയ്യും.
 
Other News in this category

 
 




 
Close Window