Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തം ഒരുക്കാന്‍ പ്രതിഫലം കൈപ്പറ്റിയിട്ടില്ലെന്ന് ആശാ ശരത്
Text By: Reporter, ukmalayalampathram
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താന്‍ പ്രതിഫലം ചോദിച്ചതിനെ വിദ്യാഭ്യാസ മന്ത്രി വിമര്‍ശിച്ചതില്‍ പ്രതികരണവുമായി നടി രംഗത്തെത്തി.കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നല്‍കുന്ന കാര്യമാണെന്നും ആശാ ശരത് പറയുന്നു.

ഞാന്‍ ഒരു രൂപ പോലും കൈപ്പറ്റിയില്ല. എന്റെ സ്വന്തം ചിലവില്‍ ദുബായില്‍ നിന്നും വരികയായിരുന്നു. കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതില്‍ തനിക്ക് അഭിമാനവും സന്തോഷവും ഉണ്ട്. കലോത്സവം എന്നാല്‍ ഓരോ ആര്‍ട്ടിസ്റ്റിനും സ്വപ്നവേദിയാണ്. അവിടെ നിന്നപ്പോള്‍ എന്റെ മനസ്സില്‍ സന്തോഷം നിറയുകയായിരുന്നു. പുതു തലമുറയോടൊപ്പം ജോലിചെയ്യുകയെന്നത് മനസിന് നിറവ് നല്‍കുന്ന ഒരു അനുഭവമായിരുന്നു. - ആശ ശരത് വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window