Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഉപതിരഞ്ഞെടുപ്പില്‍ അവഗണന ഉണ്ടായി; എന്നെ മാറ്റി നിര്‍ത്താന്‍ ഒരു എംഎല്‍എ ശ്രമിച്ചു: ചാണ്ടി ഉമ്മന്‍
Text By: Reporter, ukmalayalampathram
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് അവഗണന ഉണ്ടായെന്ന് ആവര്‍ത്തിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ. താന്‍ പാര്‍ട്ടിക്കെതിരെയോ പ്രതിപക്ഷനേതാവിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല. വ്യക്തിപരമായി ആര്‍ക്കെതിരെയും പറഞ്ഞിട്ടില്ല. ഒരു തിരഞ്ഞെടുപ്പ് ആകുമ്പോള്‍ പല കാര്യങ്ങള്‍ കാണാം. ഒരു ചോദ്യം വന്നപ്പോള്‍ അതിന് മറുപടി പറയുക മാത്രമാണ് ചെയ്തത്. കൂടുതല്‍ ചര്‍ച്ചകള്‍ക്കില്ലെന്നും പറഞ്ഞത് എന്റെ ഒരു വിഷമം മാത്രമാണെന്നും പാര്‍ട്ടിക്കുള്ളില്‍ എല്ലാം പറയുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

തന്നെ മാറ്റി നിര്‍ത്താനും അവഗണിക്കാനും തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഒരു എംഎല്‍എ ശ്രമിച്ചിരുന്നു. ഈ നീക്കമാണ് താന്‍ തുറന്നുപറഞ്ഞത്. അല്ലാതെ പ്രതിപക്ഷ നേതാവിനെതിരെ പറഞ്ഞു എന്ന് പറയുന്നത് ശരിയല്ല അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അത് വലിയൊരു കാര്യമാക്കി എടുക്കേണ്ട കാര്യമില്ല. പ്രചരണത്തില്‍ എന്തുകൊണ്ട് സജീവമായില്ലെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുക മാത്രമാണ് ചെയ്തത് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window