|
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നു. കോട്ടയം ജില്ലയിലെ കുമരകത്തു വച്ചാണ് ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ചയ്ക്കായി ഒത്തു ചേരുന്നത്. സ്റ്റാലിന്‍ ഉച്ചയോടെ കുമരകത്ത് എത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് സ്റ്റാലിന്‍ കേരളത്തിലെത്തിയത്.
തമിഴ്‌നാട് ചീഫ് സെക്രട്ടറി എന്‍.മുരുകാനന്ദം, മന്ത്രിമാരായ ദുരൈമുരുകന്‍, എ.വി വേലു, എം.പി.സ്വാമിനാഥന്‍ അടക്കമുള്ളവര്‍ സ്റ്റാലിന് ഒപ്പമുണ്ട്. ഭാര്യ ദുര്‍ഗയും അദ്ദേഹത്തിനൊപ്പമുണ്ട്. |