Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സിനിമയിലെ കോര്‍പ്പറേറ്റ്വത്കരണത്തെ ഗൗരവത്തോടെ കാണണം - മുഖ്യമന്ത്രി പിണറായി വിജയന്‍
Text By: Reporter, ukmalayalampathram
കോര്‍പ്പറേറ്റ്വത്കരണത്തെ ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സിനിമയില്‍ പ്രത്യേക കാഴ്ചപ്പാട് മാത്രം കാണിച്ചാല്‍ സിനിമാ മേഖലയിലെ ശോഷണത്തിന് അത് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

സിനിമയില്‍ ഉണ്ടാകുന്നത് സമൂഹത്തിന്റെ നേര്‍ ചിത്രമാണ്. യാഥാര്‍ത്ഥ്യത്തെ കൂടി പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന സിനിമകള്‍ സൃഷ്ടിക്കാന്‍ സിനിമ മേഖലയിലുള്ളവര്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യവസ്ഥകളെ പ്രതിഫലിക്കാനുള്ള ഉപാധിയായി ചലചിത്ര മേളയും മാറുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേളയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷം അറിയിക്കുന്നുവെന്നും രാഷ്ട്രീയ ഉള്ളടക്കത്തിലും ഉള്‍കാമ്പിന്റെ കാര്യത്തിലും മേള ബഹുദൂരം മുന്നോട്ട് പോയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window