|
സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 22,280 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ പിടിച്ചെടുത്തെന്ന് കേന്ദ്രസര്‍ക്കാര്‍. പിടിച്ചെടുത്ത സ്വത്തുക്കള്‍ പ്രതികളുടെ കടത്തിന്റെ ഭാഗം വീട്ടാനായി പൊതുമേഖലാ-സ്വകാര്യ മേഖലാ ബാങ്കുകള്‍ക്ക് കൈമാറി. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഇക്കാര്യം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക താല്പര്യ പ്രകാരം സ്വത്ത് പുനഃസ്ഥാപിക്കല്‍ പ്രക്രിയ അതിവേഗത്തിലാക്കിയിട്ടുണ്ട്
വിജയ് മല്യയുടെ 14131.6 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുള്‍പ്പെട്ട വിവിധ കേസുകളുമായി ബന്ധപ്പെട്ട് 17,750 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടെടുത്തു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ ഒളിവില്‍ പോയിരുന്നു. 2024 ജൂണ്‍ വരെ 697 കേസുകളിലായി 17,520 കോടി രൂപയുടെ കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 163 കേസുകളില്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ 22,280 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി. |