|
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധശ്രമത്തിന് പരാതി നല്‍കി ബിജെപി. എംപിമാരെ കയ്യേറ്റം ചെയ്‌തെന്നും വനിത എംപിയെ അപമാനിച്ചെന്നും ചൂണ്ടികാട്ടിയാണ് വധശ്രമത്തിന് പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധി കാരണം രണ്ട് എംപിമാര്‍ക്ക് പരിക്കേറ്റെന്നും അതില്‍ ഒരാളുടെ നില ഗുരുതരമാണെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
ഇന്ന് പാര്‍ലമെന്റിലുണ്ടായ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം രാഹുലാണെന്നും പരാതിയില്‍ ബിജെപി ആരോപിക്കുന്നു. സെക്ഷന്‍ 109, 115, 117, 121,125, 351 വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ ബിജെപി പരാതി നല്‍കിയിരിക്കുന്നത്. ബിജെപി എംപിമാരായ അനുരാഗ് ഠാക്കൂറും ബന്‍സുരി സ്വരാജുമാണ് പരാതി നല്‍കിയത്. |