|
ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവ് പ്രായോഗികമല്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി 2012ലെ ചട്ടങ്ങള്‍ പാലിച്ച് ആനകളുടെ എഴുന്നള്ളിപ്പ് നടത്താമെന്നും 2012ലെ ചട്ടങ്ങള്‍ പ്രകാരം ആന എഴുന്നള്ളിപ്പിന് കൃത്യമായ മാര്‍ഗ്ഗരേഖ ഉണ്ടെന്നും അതിന് അപ്പുറത്തേക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഹൈക്കോടതിക്ക് നല്‍കാന്‍ സാധിക്കില്ലെന്നും പറഞ്ഞു.
ഹൈക്കോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡുകള്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. പൂരപ്രേമികള്‍ക്ക് ആശ്വാസകരമാണ് സുപ്രീംകോടതിവിധി. സുദീര്‍ഘമായ വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തത്. ചട്ടങ്ങള്‍ പാലിച്ച് ആന എഴുന്നള്ളത്ത് നടത്താമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. |