ഉമ തോമസ് എംഎല്‍എ കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ 'മൃദംഗനാഥം' പരിപാടിയുടെ ഇവന്റ് മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓസ്‌കര്‍ ഇവന്റ്സിന്റെ മാനേജര്‍ കൃഷ്ണകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗിന്നസ് നൃത്തം സംഘടിപ്പിച്ച് തട്ടിക്കൂട്ട് സംഘടന: ഓഫീസ് ഇല്ല, രജിസ്‌ട്രേഷന്‍ ഇല്ല: ഉമാ തോമസ് എംഎല്‍എ വീണത് ഈ വേദിയിലാണ്. കൊച്ചിയില്‍ 12,000 നര്‍ത്തകര്‍ക്കു ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത 'മൃദംഗനാദം' സംഘാടകര്‍ പ്രവര്‍ത്തിക്കുന്നതു വയനാട് പട്ടണത്തിലാണെന്ന് വിവരം ലഭിച്ചു. ഇവര്‍ സംഘടിപ്പിച്ച നൃത്ത പരിപാടിയില്‍ പോയപ്പോഴാണ് എംഎല്‍എ ഉമ തോമസ് സ്റ്റേജില്‍ നിന്നു വീണത്.
കൃഷ്ണകുമാറുമായി കലൂര്‍ സ്റ്റേഡിയത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്. പിഡബ്ല്യൂഡിയെക്കൊണ്ട് പരിശോധിപ്പിച്ച് ശാസ്ത്രീയവശങ്ങളും മനസിലാക്കിയാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
അപകടകരമായ രീതിയിലാണ് ഓസ്‌കര്‍ ഇവന്റ്സ് നൃത്തപരിപാടിയ്ക്കുള്ള സ്റ്റേജ് നിര്‍മിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. കൃഷ്ണകുമാര്‍ തന്നെയാണ് ഉമ തോമസ് എംഎല്‍എയെ പരിപാടിയിലേയ്ക്ക് ക്ഷണിച്ചു കൊണ്ടുവന്നത്. |