മൈസൂരിലെ ഇന്‍ഫോസിസ് ക്യാമ്പസില്‍ പുലിയിറങ്ങി. ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമില്‍ പോകാന്‍ കമ്പനി നിര്‍ദേശിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സിസിടിവി ദൃശ്യങ്ങളില്‍ പുലിയെ കണ്ടതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് 4 മണിയോടെ സ്ഥലത്ത് എത്തുകയും ഉടന്‍ തന്നെ പിടികൂടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പുലിക്കായി വനം വകുപ്പ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയാണ് ക്യാമ്പസില്‍ പുലിയെ കണ്ടത്. ഹെബ്ബാള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇന്‍ഫോസിസ് കാമ്പസ് റിസര്‍വ് ഫോറസ്റ്റിന് സമീപമാണ്. |