കോഴിക്കോട് മേപ്പയ്യൂര്‍ ജനകീയ മുക്കില്‍ പറച്ചാലില്‍ ബാലകൃഷ്ണന്റെ ഭാര്യ സെറീന, ഗോവിന്ദന്റെ ഭാര്യ ശോഭന എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. രണ്ട് കുട്ടികളടക്കം ഒമ്പത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നും മധുര നത്തം വഴി ട്രിച്ചിയിലെക്ക് പോകവെ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. മധുര മീനാക്ഷി ക്ഷേത്രം സന്ദര്‍ശിച്ചു ശ്രീരംഗത്തേക് പോകുകയായിരുന്നു സംഘം. ട്രിച്ചി-നത്തം നാലുവരിപാതയില്‍ സഞ്ചരിക്കുമ്പോള്‍ പുതുപ്പട്ടിയില്‍ വച്ച് കാര്‍ മൈല്‍ കുറ്റിയിലിടിച്ച് നിയന്ത്രണം വിട്ട് സമീപത്തെ പാലത്തില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ ടയര്‍ ഊരി തെറിച്ചു പോയി. സെറീന, ശോഭന എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവര്‍ക്ക് നത്തം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി മധുര മെഡിക്കല്‍ കോളേജിലേയ്ക് മാറ്റി. സംഭവത്തില്‍ നത്തം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.