പി വി അന്‍വര്‍ എംഎല്‍എയെ പോലിസ് അറസ്റ്റ് ചെയ്ത്, റിമാന്‍ഡില്‍ അയച്ചു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. മജിസ്ട്രേറ്റിനടുത്ത് എത്തിച്ച ശേഷമാണ് തീരുമാനം നടപ്പാക്കിയത്. മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെയുടെ നേതൃത്വത്തില്‍ അടിച്ച് തകര്‍ത്ത കേസിലാണ് അറസ്റ്റും റിമാന്‍ഡും.
പൊലീസ് സംഘം അന്‍വറിന്റെ വീട് വളഞ്ഞ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം എടവണ്ണ ഒതായിയിലുള്ള അന്‍വറിന്റെ വീട്ടില്‍ നിന്നാണ് അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ നാടകീയ സംഭവങ്ങളാണ് അന്‍വറിന്റെ വീട്ടില്‍ നടന്നത്. അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഡിഎംകെ പ്രവര്‍ത്തകര്‍ അന്‍വറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. |