ചോറ്റാനിക്കരയില്‍ 20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിനുള്ളിലെ ഫ്രിഡ്ജിനുള്ളില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ഫ്രിഡ്ജിനുള്ളില്‍ കവറിനുള്ളിലാക്കിയ നിലയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. 20 വര്‍ഷമായി അടഞ്ഞുകിടക്കുന്ന കൊച്ചിയിലെ ഒരു ഡോക്ടറുടെ വീട്ടില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം ശരീരഭാഗങ്ങള്‍ കൊണ്ട് ഉപേക്ഷിച്ചതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ചോറ്റാനിക്കര എരുവേലി പാലസ് സ്‌ക്വയറിന് സമീപത്ത് 12 ഏക്കര്‍ പറമ്പില്‍ 20 വര്‍ഷമായി ആള്‍ത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിനുള്ളിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. കൊച്ചിയില്‍ താമസിക്കുന്ന മംഗലശേരി ഫിലിപ് ജോണിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഡോക്ടറായ ഇദ്ദേഹം വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. ചോറ്റാനിക്കരയിലെ വീട് 20 വര്‍ഷമായി പൂട്ടി കിടക്കുകയായിരുന്നു. |