|
1961 മുതല്‍ പ്രാബല്യത്തിലുള്ള ഇന്ത്യയിലെ ഇന്‍കം ടാക്‌സ് നിയമം മാറുകയാണ്. ഉള്ളടക്കത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാവില്ലെങ്കിലും ഘടനാപരമായും ഭാഷാപരമായും വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. നാളെ ധനമന്ത്രി നിര്‍മല സീതാരാമനാണ് പാര്‍ലമെന്റില്‍ പുതിയ ആദായ നികുതി ബില്‍ അവതരിപ്പിക്കുന്നത്. 23 അധ്യായങ്ങളിലായി 536 വിഭാഗങ്ങളും 16 ഷെഡ്യൂളുകളായും തിരിച്ച 622 പേജുള്ള ബില്ലിന്റെ കരട് എംപിമാര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം മധ്യവര്‍ഗത്തെയും ബാധിക്കുന്ന ബില്ലിലെ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ഇവയാണ്.
നികുതി വര്‍ഷം: പുതിയ ആദായനികുതി ബില്ലില്‍ നികുതി വര്‍ഷം എന്ന ആശയം അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോഴത്തെ അസസ്മെന്റ് വര്‍ഷവും മുന്‍ വര്‍ഷവും കാരണം നികുതിദായകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഇത്. നികുതി ഇടാക്കുമ്പോഴും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോഴും നികുതിദായകരെ അസസ്മെന്റ് വര്‍ഷവും സാമ്പത്തിക വര്‍ഷവും (മുന്‍ വര്‍ഷം) ആശയക്കുഴപ്പത്തിലാക്കാറുണ്ട്. ഇത് നികുതി വര്‍ഷമെന്ന ആശയത്തിലൂടെ പരിഹരിക്കപ്പെടും. |