തൃശൂരില്‍ ഷെയര്‍ ട്രേഡിന്റെ പേരില്‍ വന്‍ തട്ടിപ്പ്. ഇരിങ്ങാലക്കുട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷെയര്‍ ട്രേഡിംഗ് സ്ഥാപനമായ ബില്യണ്‍ ബീസ് 250 കോടി രൂപ തട്ടിയെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.
പ്രവാസികളാണ് തട്ടിപ്പിനിരയാവലില്‍ ഭൂരിഭാഗവും. വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ പണം കൂടുതല്‍ ലാഭത്തില്‍ നിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസികള്‍ ബില്യണ്‍ ബീസില്‍ നിക്ഷേപിച്ചത്. പ്രതിമാസം 30,000 മുതല്‍ അര ലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
2019 ലാണ് ഇരിഞ്ഞാലക്കുട സ്വദേശി ബിബിന്‍ കെ ബാബു, സഹോദരങ്ങളായ സുബിന്‍, ലിബിന്‍ എന്നിവര്‍ ചേര്‍ന്ന് ഇറഞ്ഞാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിന് സമീപം ബില്യണ്‍ ബീസ് എന്ന പേരില്‍ ധനകാര്യസ്ഥാപനം തുടങ്ങുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ട്രേഡിങ് എന്തായിരുന്നു ബില്യണ്‍ ബീസ് മുന്നോട്ടുവച്ച ആശയം. എന്നാല്‍ കഴിഞ്ഞ 8 മാസമായി നിക്ഷേപകര്‍ പണം ആവശ്യപ്പെടുമ്പോള്‍ പിന്നീട് തരാമെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. ഒരു കോടി 95 ലക്ഷം രൂപ നിക്ഷേപിച്ച ആളുടെ പരാതിയില്‍ ആണ് ഇരിങ്ങാലക്കുട പോലീസ് ആദ്യം കേസെടുത്തത്. |