ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന്റെ സുരക്ഷ മുഴുവനും വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കുന്നത്. മാര്‍ച്ച് 8ന് ഗുജറാത്തിലെ നവസാരിയിലെ വാന്‍സി ബോര്‍സി ഗ്രാമത്തില്‍ നടക്കുന്ന പ്രധാനമന്ത്രിയുടെ അന്താരാഷ്ട്ര വനിതാ ദിന പരിപാടി പൂര്‍ണ്ണമായും നിയന്ത്രിക്കുന്നത് ഗുജറാത്ത് പോലീസിലെ വനിതാ ഉദ്യോഗസ്ഥരായിരിക്കും.
2,145 വനിതാ കോണ്‍സ്റ്റബിള്‍മാര്‍, 187 വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 61 വനിതാ ഇന്‍സ്‌പെക്ടര്‍മാര്‍, 16 വനിതാ ഡെപ്യൂട്ടി എസ്.പിമാര്‍, അഞ്ച് വനിതാ എസ്.പിമാര്‍, ഒരു വനിതാ ഐജി, ഒരു വനിതാ എഡിജിപി എന്നിവര്‍ പ്രധാനമന്ത്രി ഇറങ്ങുന്ന ഹെലിപാഡ് മുതല്‍ വേദി വരെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ഗുജറാത്തിലെ വനിതാ ആഭ്യന്തര സെക്രട്ടറി നിപുമ ടൊറവാനെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. 150,000-ത്തിലധികം സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുക്കും. |