ഏമ്പുരാന്‍ റിലീസ് ദിവസം പൃഥ്വിരാജിന് നന്ദി പറഞ്ഞ് നടന്‍ മോഹന്‍ലാല്‍
Text By: UK Malayalam Pathram
പൃഥ്വിരാജിന് നന്ദി പറഞ്ഞ് നടന്‍ മോഹന്‍ലാല്‍. മുംബൈയില്‍ നടന്ന എമ്പുരാന്റെ ഐമാക്സ് ട്രെയ്ലര്‍ ലോഞ്ച് ഇവന്റില്‍ സംസാരിക്കുമ്പോഴായിരുന്നു മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.
ചിത്രത്തെക്കുറിച്ച് കൂടുതല്‍ എന്ത് പറയണം എന്ന് തനിക്കറിയില്ല. എമ്പുരാന്‍ കേവലം ഒരു സിനിമയല്ലെന്നും തങ്ങളുടെ ചോരയും വിയര്‍പ്പുമാണെന്നും ചിത്രം നിങ്ങളോട് സംസാരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Watch video Trailer: -
അര്‍ധരാത്രി 12.30ഓടെ എമ്പുരാന്റെ ട്രെയിലര്‍ പുറത്തുവിട്ടു. രാവിലെ ഉറക്കമെഴുന്നേറ്റപ്പോള്‍ എമ്പുരാന്‍ ട്രെയിലര്‍ റിലീസായെന്ന കാര്യമാണ് ആരാധകര്‍ അറിഞ്ഞത്. റിലീസായതിന് പിന്നാലെ വമ്പന്‍ തരംഗമായി മാറിയിരിക്കുകയാണ് ട്രെയിലര്‍. വമ്പന്‍ സംഭവമാണെന്നാണ് ആരാധകര്‍ ട്രെയിലറിനെ കുറിച്ച് പറയുന്നത്.
എന്നാല്‍, ഉച്ചയ്ക്ക് വരുമെന്ന് പറഞ്ഞ ട്രെയിലര്‍ മണിക്കൂറുകള്‍ക്ക് മുന്‍പേ റിലീസ് ചെയ്തതിന് പിന്നിലെന്തെന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. പലതരത്തിലുള്ള വാദങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ട്രെയിലര്‍ ലീക്കാകുമെന്ന് കണ്ടതിനാലാണ് നേരത്തെ പുറത്തുവിട്ടതെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു പ്രചരണം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇതു സംബന്ധിച്ച് യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.
ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച എമ്പുരാന്‍ മാര്‍ച്ച് 27നാണ് റിലീസാകുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് സിനിമ എത്തുന്നത്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.