മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര ടെര്‍മിനല്‍ 2ലെ ടോയിലറ്റിനുള്ളിലെ ചവറ്റുകുട്ടയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പെട്ടത് എന്ന് പൊലീസ് വ്യക്തമാക്കി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സഹര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. തുടര്‍നടപടികള്‍ക്കായി മൃതദേഹം കൂപ്പര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി വിമാനത്താവള അധൃകൃതര്‍ അറിയിച്ചു. അന്വേഷണത്തിന് സഹായകരമായ എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ അക്കാര്യം അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. |