അനാവശ്യ പബ്ലിസിറ്റിക്കുവേണ്ടിയുള്ള ഹര്‍ജിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്. ബിജെപി തൃശൂര്‍ മുന്‍ ജില്ലാ കമ്മിറ്റി അംഗം വി വി വിജീഷാണ് ഹര്‍ജിക്കാരന്‍. എമ്പുരാന്‍ സിനിമ കണ്ടോയെന്ന് ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു.
സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ ചിത്രമല്ലേ എമ്പുരാനെന്ന് ഹൈക്കോടതി ചോദിച്ചു. ചിത്രത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയോ എന്നും ഹൈക്കോടതി ആരാഞ്ഞു. എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന ഹര്‍ജിയെ സംസ്ഥാന സര്‍ക്കാരും എതിര്‍ത്തു. സെന്‍സര്‍ ബോര്‍ഡ് ഒരിക്കല്‍ അനുമതി നല്‍കിയാല്‍ പ്രദര്‍ശനത്തിന് വിലക്കില്ലെന്നും എമ്പുരാന്‍ സിനിമയ്ക്കെതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. |