Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=115.9555 INR  1 EURO=98.3671 INR
ukmalayalampathram.com
Thu 12th Jun 2025
 
 
UK Special
  Add your Comment comment
ഐഇഎല്‍ടിഎസ് ഇല്ലാതെ ബ്രിട്ടനില്‍ പഠിക്കാം, അവസരവുമായി ലിവര്‍പൂളിലെ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി
reporter

ലണ്ടന്‍: ബ്രിട്ടനില്‍ വീസ നിയന്ത്രണങ്ങളുടെയും റിക്രൂട്ട്‌മെന്റ് നിരോധനങ്ങളുടെയും കാലത്തും പ്രതിഭകള്‍ക്ക് വാതില്‍ അടച്ചിട്ടില്ല എന്നു തെളിയിക്കുന്നതാണ് ഈ വാര്‍ത്ത. പ്ലസ്-ടുവിന് എഴുപത് ശതമാനത്തിനു മുകളില്‍ മാര്‍ക്കുള്ളവര്‍ക്ക് ഇംഗ്ലിഷ് യോഗ്യതാ പരീക്ഷയില്ലാതെ സ്‌കോളര്‍ഷിപ്പോടെ നഴ്‌സിങ് പഠിക്കാന്‍ അവസരം. ലിവര്‍പൂളിലെ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയാണ് ഈ സുവര്‍ണാവസരത്തിന് വാതില്‍ തുറക്കുന്നത് പദ്ധതിയുടെ വിശദാംശങ്ങള്‍ നേരിട്ട് വിശദീകരിക്കുന്ന പ്രത്യേക സംവേദന പരിപാടി ശനിയാഴ്ച കൊച്ചിയിലെ ഗോകുലം പാര്‍ക്കില്‍ നടക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് പരിപാടി. ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയും ഏലൂര്‍ കണ്‍സള്‍ട്ടന്‍സി യുകെ ലിമിറ്റഡും ചേര്‍ന്ന സംഘടിപ്പിക്കുന്ന ഈ സംവേദന പരിപാടിയില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം.

യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷനല്‍ ഓഫിസര്‍ ബെഥ്‌നി പ്രൈസ്, ഇന്ററിം ഹെഡ് ഓഫ് ഇന്റര്‍നാഷനല്‍ മാത്യു വീര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. വ്യക്തിഗത ആശയവിനിമയത്തിനുള്ള അവസരവും സെപ്റ്റംബര്‍ ബാച്ചിലേക്കുള്ള വേഗതയേറിയ പ്രവേശന നടപടികള്‍ക്കുള്ള പിന്തുണയും ഉറപ്പുവരുത്തുന്നതിനാണ് സര്‍വകലാശാലാ പ്രതിനിധികള്‍ പരിപാടിയില്‍ നേരിട്ടെത്തുന്നത്. യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ നല്‍കും. ഭാഷാപരിജ്ഞാനം നേരിട്ട് ബോധ്യപ്പെട്ടാല്‍ ഐഇഎല്‍ടിഎസ് ഒഴിവാക്കി അഡ്മിഷന്‍ നല്‍കും. അണ്ടര്‍ ഗ്രാജ്യുവേറ്റ്, പോസ്റ്റ് ഗ്രാജ്യുവേറ്റ് നഴ്‌സിങ് പ്രോഗ്രാമുകളില്‍ 9,000 പൗണ്ടിന്റെ വരെ സ്‌കോളര്‍ഷിപ്പോടെയുള്ള കോഴ്‌സുകളാണ് യൂണിവേഴ്‌സിറ്റി ഓഫര്‍ ചെയ്യുന്നത്.

നൂറില്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള ഇരുപത്തയ്യായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റിയാണ് ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി. അക്കാദമിക് പ്രോഗ്രാമുകള്‍, ക്യാംപസ് ജീവിതം, യുകെയിലെ വിദ്യാഭ്യാസ വ്യവസ്ഥയിലെ മാറ്റങ്ങള്‍, എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായ വിവരങ്ങള്‍ നല്‍കുന്ന ഈ പരിപാടിയില്‍ മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൌജന്യമായി പങ്കെടുക്കാം. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, വിദ്യാഭ്യാസ ഉപദേശകര്‍ എന്നിവര്‍ക്കെല്ലാം പങ്കെടുക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ക്ക് ഈ സംവേദന പരിപാടിയിലേക്ക് പേര് റജിസ്റ്റര്‍ ചെയ്യാം.

 
Other News in this category

 
 




 
Close Window