Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ഷാഗോസ് ദ്വീപ് കൈമാറ്റം നീട്ടിവച്ചു
reporter

ലണ്ടന്‍: ഇന്ത്യന്‍ സമുദ്രത്തിലെ ബ്രിട്ടന്റെ കൈവശമുള്ള ഷാഗോസ് ദ്വീപുകള്‍ മൊറീഷ്യസിനു കൈമാറുന്ന നടപടി താല്‍ക്കാലികമായി നീട്ടിവച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എതിര്‍പ്പാണ് ഇതിന് കാരണമായത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമറും മൊറീഷ്യസ് പ്രധാനമന്ത്രി നവീന്‍ റാംഗുലാമും തമ്മില്‍ കഴിഞ്ഞ മേയില്‍ ഒപ്പുവച്ച കൈമാറ്റ ഉടമ്പടി മേയ് 13ന് പാര്‍ലമെന്റ് പരിഗണിക്കാനിരിക്കെയാണ് പുതിയ മാറ്റം വന്നത്. നേരത്തെ കൈമാറ്റത്തെ പിന്തുണച്ചിരുന്ന ട്രംപ് ജനുവരിയില്‍ അത് 'ഭീമാബദ്ധം' ആയിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് യുഎസ് പിന്തുണ പിന്‍വലിക്കുകയും ചെയ്തു. യുഎസ് പിന്തുണയോടെ മാത്രമേ ഉടമ്പടി നടപ്പാക്കുകയുള്ളൂ എന്നും യുകെ വ്യക്തമാക്കി.

ഷാഗോസ് ദ്വീപുകള്‍ ഏകദേശം 60 എണ്ണം ചേര്‍ന്നതാണ്. ഇതിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാര്‍സ്യയില്‍ ബ്രിട്ടന്റെയും യുഎസിന്റെയും സംയുക്ത വ്യോമ-നാവിക താവളം നിലനില്‍ക്കുന്നു. 99 വര്‍ഷത്തേക്ക് ബ്രിട്ടന്റെ ഉടമസ്ഥതയില്‍ തുടരുമെന്ന കരാറാണ് നിലവിലുള്ളത്. 1814 മുതല്‍ ബ്രിട്ടനാണ് ഷാഗോസ് ദ്വീപുകളും മൊറീഷ്യസും ഭരിച്ചിരുന്നത്. 1965ല്‍ രണ്ടായി വിഭജിച്ച് 1968ല്‍ മൊറീഷ്യസിനു സ്വാതന്ത്ര്യം നല്‍കി. ഷാഗോസ് ദ്വീപുകള്‍ 'ബ്രിട്ടിഷ് ഇന്ത്യന്‍ ഓഷ്യന്‍ ടെറിട്ടറി' എന്ന പേരില്‍ കൈവശം വച്ചു. 2019ല്‍ രാജ്യാന്തര നീതിന്യായ കോടതി ഷാഗോസ് ദ്വീപുകള്‍ മൊറീഷ്യസിനു തിരിച്ചുകൊടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

 
Other News in this category

 
 




 
Close Window