Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
ഹോര്‍മുസ് കടലിടുക്ക്: യുദ്ധത്തില്‍ പങ്കില്ലെന്ന് ബ്രിട്ടന്‍
reporter

ലണ്ടന്‍: ഇറാനെതിരായ യുദ്ധത്തിനോ ഹോര്‍മുസ് കടലിടുക്ക് ഉപരോധത്തിനോ ബ്രിട്ടന്‍ പിന്തുണ നല്‍കില്ലെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. 'ഞങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കരുത്. ഹോര്‍മുസ് തുറക്കണം, അതിനായി ഉപരോധത്തെ പിന്തുണയ്ക്കുന്നില്ല,' - ബിബിസി റേഡിയോ 5 ലൈവിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.



സ്റ്റാര്‍മര്‍ വ്യക്തമാക്കി:



ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നിടേണ്ടത് അത്യാവശ്യമാണ്.

കഴിഞ്ഞ ആഴ്ചകളായി അതിനായി ശ്രമങ്ങള്‍ തുടരുകയാണെന്നും തുടരുമെന്നും.

യുദ്ധത്തില്‍ പങ്കുചേരാന്‍ സമ്മര്‍ദമുണ്ടെങ്കിലും, നിയമപരമായ അടിത്തറയും കൃത്യമായ പദ്ധതി ഇല്ലാതെ ബ്രിട്ടന്‍ അതിന് തയ്യാറാകില്ല.

ബ്രിട്ടന്റെ മൈന്‍ സ്വീപ്പര്‍ കപ്പലുകള്‍ മേഖലയിലുണ്ടെങ്കിലും, സൈനിക നീക്കങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനാകില്ല.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഹോര്‍മുസിലേക്ക് പടക്കപ്പല്‍ അയക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ബ്രിട്ടന്റെ പ്രതികരണം. ഇറാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യുഎസ് ഉപരോധം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ചൈനയും യു.എസ്. ഉപരോധത്തിനെതിരെ രംഗത്തെത്തി. 'ഹോര്‍മുസ് സുരക്ഷിതവും സുഗമവുമാകേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ പൊതു താല്‍പര്യമാണ്,' - ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window