Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8328 INR  1 EURO=111.2595 INR
ukmalayalampathram.com
Sat 02nd May 2026
 
 
UK Special
  Add your Comment comment
സൗത്താംപ്ടണില്‍ താമസിക്കുന്ന ബെറ്റി അന്തരിച്ചു: വിട പറഞ്ഞത് നഴ്‌സ് റീനയുടെ ഭര്‍ത്താവ്: കേരള ക്രിക്കറ്റ് ക്ലബ് അംഗം
Text By: UK Malayalam Pathram
സൗത്താംപ്ടണില്‍ താമസിക്കുന്ന സാമുവല്‍ അയ് വേലില്‍ മാത്യൂസ് ( ബെറ്റി - 48) അന്തരിച്ചു. ഭാര്യ - റീന സാമുവല്‍. നഴ്‌സാണ് റീന. ആശുപത്രിയില്‍ അഡ്മിന്‍ ജോലി നോക്കി വരുകയായിരുന്ന ബെറ്റി. മക്കള്‍ - നോഹ, നെയ്തന്‍. കാന്‍സര്‍ ബാധിതനായിരുന്നു ബെറ്റി. സൗത്താംപ്ടണ്‍ സമൂഹത്തിനിടയിലെ സജീവ സാന്നിധ്യവും കേരള ക്രിക്കറ്റ് ക്ലബിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു.
2009 മുതല്‍ സൗത്താംപ്ടണില്‍ താമസമാക്കിയിരുന്ന ബെറ്റി കഴിഞ്ഞ മൂന്ന് വര്‍ഷമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. വീട്ടില്‍ പാലിയേറ്റീവ് കെയര്‍ ടീമിന്റെ കീഴില്‍ ചികിത്സയിലായിരുന്നു ഏറെ നാളായി ഇദ്ദേഹം. ബോംബേയില്‍ ജനിച്ച വളര്‍ന്ന ബെറ്റിയുടെ സ്വദേശം പത്തനംതിട്ട വടശേരിക്കര ആണ്.
 
Other News in this category

 
 




 
Close Window