|
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വെള്ളിയാഴ്ച കേരളത്തിലെത്തും. 11ന് രാത്രി പത്തു മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം ജൂലൈ 12ന് തിരുവനന്തപുരത്തെ പരിപാടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് നാല് മണിയോടെ മടങ്ങും. മടങ്ങും വഴി കണ്ണൂരില്‍ ഇറങ്ങി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തി രാത്രിയോടെ ഡല്‍ഹിക്ക് പോകും.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ശനിയാഴ്ച രാവിലെ 11ന് നടക്കുന്ന ബിജെപി വാര്‍തുഡല പ്രതിനിധികളുടെ യോഗത്തില്‍ 'കേരളം മിഷന്‍ 2025' അമിത് ഷാ പ്രഖ്യാപിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന സംഘടനാതല പ്രചാരണത്തിന് ഇതോടെ ഔദ്യോഗിക തുടക്കമാകും. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 5000 വാര്‍ഡ് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ബാക്കിയുള്ള 10 ജില്ലകളിലെയും വാര്‍ഡ് പ്രതിനിധികള്‍ പഞ്ചായത്ത് തലത്തില്‍ ഒന്നിച്ച് ഈ യോഗത്തില്‍ വെര്‍ച്വല്‍ ആയി പങ്കെടുക്കും. |