|
കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്എസ് ബിജെപി നേതാവ് സി.സദാനന്ദന്‍ മാസ്റ്ററെ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.
കണ്ണൂര്‍ കൂത്തുപറമ്പ് ഉരുവച്ചാല്‍ സ്വദേശിയായ സി സദാനന്ദന്‍ മാസ്റ്റര്‍ നിലവില്‍ ബിജെപി വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ ദിവസമായിരുന്നു വൈസ്പ്രസിഡന്റ് സ്ഥാനത്തെത്തിയത്.ഇതോടെ കേരളത്തില്‍ നിന്നും നിലവില്‍ രാജ്യ സഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം രണ്ടായി. രാജ്യാന്തര കായികതാരം പി ടി ഉഷയെ 2022 ല്‍ നാമ നിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.
1994-ല്‍ സിപിഎം ആക്രമണത്തില്‍ സദാനന്ദന്‍ മാസ്റ്ററുടെ രണ്ടു കാലുകളും മുട്ടിന് താഴെ നഷ്ടപ്പെട്ടിരുന്നു. കൃത്രിമക്കാലുകള്‍ കൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ നടക്കുന്നത്.
1994ല്‍ ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ സഹകാര്യവാഹ് ആയിരിക്കെയാണ് സദാനന്ദന്‍ മാസ്റ്റര്‍ ആക്രമിക്കപ്പെടുന്നത്. ആക്രമണത്തില്‍ ഇരുകാലുകളും മുട്ടിന് താഴെ നഷ്ടപ്പെട്ടു. ഇപ്പോള്‍ ക്രിതൃമ കാലിലാണ് സഞ്ചരിക്കുന്നത്.മൂന്ന് പതിറ്റാണ്ടിനു ശേഷം അദ്ദേഹത്തിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുമ്പോള്‍ ബിജെപിക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ട്. |